പരപ്പനങ്ങാടി: എക്‌സ്‌ചേഞ്ച് റോഡ് റസിഡന്‍സ് അസോസിയേഷന്‍ (എറ) ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടിയിലെ പഴയ കരാട്ടെ റോഡിലും പരിസരത്തും താമസിക്കുന്നവര്‍ പുതുതായി രൂപീകരിച്ചതാണ് ‘എറ’.
നഗരസഭാധ്യക്ഷന്‍ എ. ഉസ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്.എച്ച്.ഒ ജിനേഷ് കെ.ജെ മുഖ്യാതിഥിയായ ചടങ്ങില്‍ കൗണ്‍സിലര്‍ സീനത്ത് അലിബാപ്പു ആശംസയര്‍പ്പിച്ചു സംസാരിച്ചു.
‘എറ’ പ്രസിഡന്റ് അഹമ്മദ്കുട്ടി പഞ്ചാരയില്‍ അധ്യക്ഷത വഹിച്ചു. മോഹന്‍ദാസ് ജോണ്‍ പി.വി സ്വാഗതവും എ വി രഘുനാഥന്‍ നന്ദിയും പറഞ്ഞു.
വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം എസ്.എച്ച്.ഒ ജിനേഷ് കെ.ജെ നല്‍കി. ‘എറ’ എന്ന പേരുള്‍പ്പെട്ട നാമഫലകം നഗരസഭാധ്യക്ഷന്‍ എ. ഉസ്മാന്‍ അനാച്ഛാദനം ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




