കൊല്ലം: 75 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം. ഭിന്നശേഷിക്കാരിയായ ഇവര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. റോഡില്‍ അര്‍ധനഗ്‌നയായി രക്തത്തില്‍ കുളിച്ച് കിടന്ന വയോധികയെ അടുത്തുള്ള ക്ഷേത്രത്തിലെ പൂജാരിയാണ് കണ്ടത്.സമീപത്തെ കടയിലെ സിസിടിവിയില്‍ ദൃശ്യം കണ്ട കടയിലെ ജീവനക്കാരന്‍ കടയുടമയെ വിവരമറിയിക്കുകയും ഇവര്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു.
വര്‍ഷങ്ങളായി കൊട്ടിയം ഭാഗത്ത് ഭിക്ഷയാചിക്കുന്ന വയോധികയ്ക്ക് രണ്ട് കയ്യും കാലും ഇല്ല. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയ്ക്കാണ് ക്രൂരപീഢനം ഉണ്ടായിരിക്കുന്നത്.
സംഭവത്തില്‍ കൊട്ടിയം പൊലീസ് അന്വേഷണം ആരംഭിച്ചു. കമ്മീഷണര്‍ അടക്കമുള്ളവര്‍ സംഭവ സ്ഥലത്ത് കഴിഞ്ഞ ദിവസം എത്തിയിരുന്നു. കൊട്ടിയം ഭാഗത്തുള്ള എല്ലാ കടകളിലേയും സിസിടിവി പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




