Section

malabari-logo-mobile

‘ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വന്‍ ചതി’ മുന്നോക്ക സംവരണം പിന്‍വലിക്കണം കാന്തപുരം എപി വിഭാഗം

HIGHLIGHTS : കോഴിക്കോട്: ‌ സര്‍ക്കാര്‍ സര്‍വ്വീസില്‍ മുന്നക്കോ വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍...

കോഴിക്കോട്: ‌ സര്‍ക്കാര്‍ സര്‍വ്വീസില്‍ മുന്നക്കോ വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ കാന്തപുരം എപി വിഭാഗം.

കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജിന്റെ ഇന്നത്തെ എഡിറ്റോറിയലിലാണ്‌ എ.പി വിഭാഗം തങ്ങളുടെ നിലപാട്‌ വ്യക്തമാക്കിയിരിക്കുന്നത്‌. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനെന്ന പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയിരിക്കുന്ന പത്ത്‌ ശതമാനം സംവരണമെന്ന ആശയം സംവലണത്തിന്റെ അടിസ്ഥാന ആശയത്തിന്‌ വിരുദ്ധമാണെന്ന്‌ മുഖപത്രം പറയുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വന്‍ ചതിയാണ്‌ മുന്നോക്ക സംവരണത്തിലൂടെ നടപ്പിലാക്കിയിരിക്കുന്നതെന്നും ലേഖനം വ്യക്തമാക്കുന്നു.

sameeksha-malabarinews

രാജ്യത്തെ ജനസംഖ്യയുടെ നാലില്‍ മൂന്ന് ശതമാനം വരുന്ന ജനവിഭാഗത്തെ നിശ്ശബ്ദമാക്കിക്കൊണ്ടാണ് സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരില്‍ സംവരണത്തിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ കുഴിച്ചുമൂടിയിരിക്കുന്നത്. സംവരണം സമ്പത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രചരിപ്പിക്കുന്നതിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ രാജ്യത്തിന്റെ ചരിത്രത്തെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. അതേസമയം, സംവരണം അട്ടിമറിക്കാന്‍ സര്‍ക്കാറുകള്‍ നിരത്തിയ കാരണങ്ങളും അതിന് വെച്ച ഉപാധികളും ഏത് മാനദണ്ഡപ്രകാരമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

എസ്‌എന്‍ഡിപി നേതാവ്‌ വെള്ളാപ്പള്ളി നടേശനും സര്‍ക്കാരിന്റെ ഈ നയത്തിനെതിരെ രംഗത്ത്‌ വന്നിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!