Section

malabari-logo-mobile

ആര്‍സിസിയില്‍ റിസര്‍വേഷന്‍ കൗണ്ടറാവിശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്ക് കത്തയച്ച് മന്ത്രി വി. അബ്ദുറഹിമാന്‍

HIGHLIGHTS : തിരുവനന്തപുരം റീജയണല്‍ ക്യാന്‍സര്‍ സെന്ററില്‍ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ...

തിരുവനന്തപുരം റീജയണല്‍ ക്യാന്‍സര്‍ സെന്ററില്‍ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് സംസ്ഥാനത്ത് റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാന്‍ കത്തയച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിവര്‍ഷം രണ്ടേ കാല്‍ ലക്ഷം രോഗികള്‍ ആര്‍ സി സിയില്‍ ചികിത്സതേടി എത്തുന്നുണ്ട്. ഇവരില്‍ അഞ്ഞൂറോളം രോഗികള്‍ക്ക് റെയില്‍വേ റിസര്‍വേഷന്‍ സൗകര്യം ആവശ്യമായി വരുന്നുവരാണ്. എട്ട് കിലോമീറ്റര്‍ ദൂരയുള്ള തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലാണ് റിസര്‍വേഷന്‍ സൗകര്യമുള്ളത്.

sameeksha-malabarinews

ആശുപത്രിയിലെ ചികിത്സാ കാര്യങ്ങള്‍ക്കിടെ ഈ ദൂരം സഞ്ചരിച്ച് ടിക്കറ്റ് റിസര്‍വ് ചെയ്യുക ബുദ്ധിമുട്ടാണ്. ഗുരുതരമായ രോഗാവസ്ഥയിലുള്ളവരും സാമ്പത്തികമായി പിന്നോക്കമായവരുമാണ് രോഗികളില്‍ ഭൂരിപക്ഷവും. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യവും അവര്‍ക്ക് പ്രയാസമാണ്.
റെയില്‍വേ റിസര്‍വേഷന്‍കൗണ്ടറിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ ആര്‍ സി സി തയ്യാറാണ്. സഹായത്തിന് ജീവനക്കാരെയും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍ സി സിയില്‍ റിസര്‍വേഷന്‍ കൗണ്ടര്‍ അനുവദിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ കത്തില്‍ ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!