Section

malabari-logo-mobile

സൈനികര്‍ വിളിച്ചു ബാബു വിളികേട്ടു; കരസേന സംഘം മീറ്ററുകള്‍ അടുത്തെത്തി

HIGHLIGHTS : പാലക്കാട് : ചെറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ എത്തിയ കരസേന സംഘം മീറ്ററുകള്‍ അടുത്തെത്തി. കരസേനയുടെ പരിചയസമ്പന്നരായ പര്‍വതാരോഹകരണ...

പാലക്കാട് : ചെറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ എത്തിയ കരസേന സംഘം മീറ്ററുകള്‍ അടുത്തെത്തി. കരസേനയുടെ പരിചയസമ്പന്നരായ പര്‍വതാരോഹകരണ്. ബാബുവുമായി സംസാരിക്കാന്‍ സാധിച്ചു എന്നാണ് കേണല്‍ ഹേമന്തരാജിന്റെ നേതൃത്വത്തിലുള്ള സംഘം പുറത്തേക്ക് നല്‍കുന്ന വിവരം.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ യുവാവിനോട് കരസേന സംഘം സംസാരിച്ചെന്ന് കലക്ടര്‍ അറിയിച്ചു.

ബാബു ഇവരോട് വെള്ളം ചോദിച്ചുവെന്നാണ് ഏറ്റവും പുതിയ വിവരം.

sameeksha-malabarinews

ഇന്നലെ രാത്രിയോടെയാണ് പരിചയസമ്പന്നരായ പര്‍വതാരോഹകര്‍ ഉള്‍പ്പെടെയുള്ള കരസേന സംഘം ചേറാട് മലയയില്‍ എത്തിയത്. ഇവര്‍ അപ്പോള്‍ തന്നെ രക്ഷാദൗത്യം ഏറ്റെടുത്തു. ബംഗളൂരിവില്‍ നിന്നും, വെല്ലിങ്‌ടെണ്ണില്‍ നിന്നും എത്തിയ സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. രണ്ട് സംഘങ്ങളായി ആണ് രക്ഷാപ്രവര്‍ത്തനം.

ഒരു സംഘം മലയുടെ മുകളില്‍ നിന്നും താഴേക്ക് ഇറങ്ങകുയാണ്. ഇവരോടാണ് ബാബു പ്രതികരിച്ചത്. മറ്റൊരു സംഘം താഴെയാണ്. മുകളില്‍ നിന്നും വരുന്ന സംഘത്തിന് രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമാകുകയോ പരാജയപ്പെടുകയോ ചെയ്താല്‍ താഴെ നിന്നുള്ള സംഘത്തിന്റെ സഹായം തേടും.

താഴെ ബേസ് ക്യാമ്പില്‍ ആരോഗ്യവകുപ്പ് സര്‍ജ്ജനടക്കമുള്ള മൂന്ന് ഡോക്ടര്‍മാരടങ്ങിയ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്.

 

തിങ്കള്‍ രാവിലെ കൂട്ടുകാര്‍ക്കൊപ്പം മലമ്പുഴ എരിച്ചരത്തെ കൂര്‍മ്പാച്ചിമല കയറിയ ചെറാട്ടിലെ റഷീദയുടെ മകന്‍ ബാബു (23)ആണ് കുടുങ്ങിയത്. പാറയുടെ ഇടുക്കിലേക്ക് വീഴുന്നതിനിടെ ബാബുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന ചൊവ്വാഴ്ച കൊച്ചി നാവികസേനയുടെ ഹെലികോപ്റ്റര്‍ എത്തിയെങ്കിലും ചെങ്കുത്തായ മലയായതിനാലും, വലിയ കാറ്റ് ഉള്ളതിനാലും എയര്‍ലിഫ്റ്റ് ചെയ്യാനായില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!