Section

malabari-logo-mobile

കൊവിഡ് പ്രതിരോധത്തിനുള്ള മരുന്ന് ഇന്ത്യ കയറ്റുമതി അനുവദിച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് ട്രംപ്

HIGHLIGHTS : കൊവിഡ് 19 ന്റെ പ്രതിരോധത്തിനുവേണ്ടി ഉപയോഗിച്ചുവരുന്ന മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യ അനുമതി നല്‍കിയില...

കൊവിഡ് 19 ന്റെ പ്രതിരോധത്തിനുവേണ്ടി ഉപയോഗിച്ചുവരുന്ന മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യ അനുമതി നല്‍കിയില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് അമേരിക്കല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയില്‍ നിന്ന് ഈ മരുന്ന് കയറ്റുമതി നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ട്രംപ് കഴഞ്ഞ ദിവസം അമേരിക്കയിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുന്നതുമായി ബന്ധ്‌പ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

‘ഞായറാഴ്ച ഞാന്‍ മോദിയെ വിളിച്ചിരുന്നു. എന്നാല്‍ ഇതുവരെ മരുന്ന് എത്തിയിട്ടില്ല. മരുന്ന് വിട്ടു തന്നതില്‍ അഭിനന്ദനം അറിയിക്കണം എന്നുണ്ടായികുന്നു. മരുന്ന് തന്നില്ലെങ്കില്‍ പ്രശ്‌നമില്ല. പക്ഷേ തക്കതായ തിരിച്ചടി ഇന്ത്യ നേരിടേണ്ടിവരും’ ട്രംപ് വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോടു പറഞ്ഞു.

sameeksha-malabarinews

അതേസമയം ഇന്ത്യ നിലാപാട് ഇന്ന് അറിയിച്ചേക്കും. ഹൈഡ്രോക്ലോറോക്വിന്‍ മരുന്നുകളുടെ കണക്കെടുപ്പ് നടക്കുകയാണെന്നും സ്റ്റോക്ക് വിവരം അറിഞ്ഞ ശേഷം മാത്രമേ ഔദ്യോഗിക നിലപാട് അറിയിക്കു എന്നും ഔദ്യോഗിക വൃത്തങ്ങള്‍ ദേശീയമാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാസമാണ് മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!