ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായ ഡോ ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതരാകുന്ന വിവരം ഇരുവരും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.
ചങ്ങനാശേരി സ്വദേശിയാണ് രേണു രാജ്. 2014ല്‍ രണ്ടാം റാങ്കോടെയാണ് രേണു രാജ് ഐഎഎസ് പാസായത്. തൃശൂര്‍, ദേവികുളം എന്നിവിടങ്ങളില്‍ സബ് കലക്ടറായി പ്രവര്‍ത്തിച്ച രേണു ഇപ്പോള്‍ ആലപ്പുഴ ജില്ലാ കളക്ടറാണ്.
2012ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം വെങ്കിട്ടരാമനും സിവില്‍ സര്‍വ്വീസ് പ്രവേശനം നേടുന്നത്.
എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരുവരും സിവില്‍ സര്‍വീസിലെത്തുന്നത്. ഇരുവരും ദേവികുളം സബ്കളക്ടര്‍മാരായിരുന്നു. ദേവികുളം സബ് കലക്ടറായിരുന്നപ്പോള്‍ കൈയേറ്റം ഒഴിപ്പിക്കലിലൂടെ ശ്രദ്ധനേടിയവരാണ് ഇരുവരും.




