സൈബർ കേസിൽ റിമാൻഡിലായി

വടകര : പ്രണയംനടിച്ചുള്ള വീഡിയോ കോളിങ്ങിലൂടെ പ്രണയിനിയുമായുള്ള സ്വകാര്യനിമിഷങ്ങൾ റെക്കോഡ് ചെയ്ത് സോഷ്യൽ മീഡിയയിലെ പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് പണംതട്ടുന്ന കണ്ണികളി ലെ പ്രധാനി പിടിയിൽ.

കൂടരഞ്ഞി സ്വദേശി ക്ലെമന്റിനെയാണ് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി ആർ രാജേഷ് കുമാർ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയും പ്രതിയും തമ്മിലുള്ള സൗഹൃദസമയത്തെ വീഡിയോ കോളിങ്ങിനിടയിലുള്ള സ്വകാര്യ നിമിഷങ്ങളിലെ വീഡിയോ സ്ക്രീൻ റെക്കോഡു ചെയ്ത് സോഷ്യൽ മീഡിയയിലുള്ള പെയ്ഡ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച് പണം തട്ടുന്ന കണ്ണിയിലെ പ്രധാനിയാണിയാൾ.

പ്രതിയെ വടകര കോടതി റിമാൻഡ് ചെയ്തു. അന്വേഷക സംഘത്തിൽ എസ്പിസിഒ ലിനീഷ് കുമാർ, സിപിഒമാരായ ടി കെ സാബു, എം ശ്രീനേഷ്, പി കെ അരുൺ ലാൽ എന്നിവരുമുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top