നഴ്സിങ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് പണംതട്ടിയ പ്രതി പിടിയിൽ

കോഴിക്കോട് : ബിഎസ്‌സി നഴ്സിങ് കോഴ്സിന് അഡ്മിഷൻ വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിൽ പ്രതി പിടിയിൽ. അരീക്കോട് ഉറങ്ങാട്ടിരി മൂലയിൽ വീട്ടിൽ അബ്ദുൽ റഷീദാ (60)ണ് ഫറോക്ക് പൊലീസിന്റെ പിടിയിലായത്.

ഫറോക്ക് സ്വദേശിനിയായ വിദ്യാർഥിനിയ്ക്ക് സ്വകാര്യ ആശുപത്രിയിൽ അഡ്മിഷൻ ശരിയാക്കി നൽകാമെന്നുപറഞ്ഞ് കഴിഞ്ഞവർഷം സെപ്തംബറിൽ രണ്ടുലക്ഷം രൂപ തട്ടിയെടുത്തു.

യുവതിയുടെ പിതാവിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നിർദേശപ്രകാരം എസ്ഐ അനൂപ്, എസ്‌സിപിഒ സുമേഷ്, സിപിഒമാരായ പ്രജിഷ, സനീഷ് എന്നിവർ ചേർന്ന് അരീക്കോടു വച്ചാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top