
കോഴിക്കോട് : വിദേശത്തുനിന്ന് അവധിക്ക് വന്ന യുവതിയെ ഹോട്ടൽമുറിയിലെത്തിച്ച് പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. പാലക്കാട് ആലത്തൂർ എരിമയൂർ പുത്തൻവീട്ടിൽ ഷാജഹാനാ (40)ണ് കസബ പൊലീസിൻ്റെ പിടിയിലായത്.
കണ്ണൂർ സ്വദേശിനിയായ യുവതി ജോലിചെയ്യുന്ന അബുദാബിയിലെ ഫ്ലാറ്റിനടുത്തെ താമസക്കാരനും സുഹൃത്തുമായിരുന്നു ഇയാൾ. മുമ്പ് യുവതിയിൽനിന്ന് 1,15,000 രൂപയുടെ ഐഫോണും 33,600 രൂപയുടെ ഹെഡ്സെ റ്റും ലാപ്ടോപ്പും വാങ്ങിയിരുന്നു.
കോഴിക്കോട് വി മാനത്താവളത്തിൽവച്ച് സാധനങ്ങൾ തിരികെ തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് വിമാനമിറങ്ങാൻ നിർദേശിച്ചു. ഹോട്ടലിലാണ് വസ്തുക്കൾ എന്നു പറഞ്ഞ് ഹോട്ടൽമുറിയിലെത്തിച്ച് ആക്രമിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
സൈബർസെല്ലുമായി നടത്തിയ അന്വേഷണത്തിൽ പ്രതി പാലക്കാടുണ്ടെന്ന് കണ്ടത്തി. ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ അസി. സബ് ഇൻസ്പെക്ടർ സജേഷ്, എസ്‌സിപിഒ ദീപു എന്നിവർ ചേർന്ന് പാലക്കാട് ആലത്തൂരിൽവച്ച് കസ്റ്റഡിയിലെടുക്കുകയായിരു ന്നു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




