നിപയിൽ ആശ്വാസം: സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരുടെയും നിരീക്ഷണ കാലാവധി കഴിഞ്ഞു, ആകെ 114 പേര്‍ നെഗറ്റീവായി

HIGHLIGHTS : Relief in Nipah: The observation period of all those on the contact list has expired, a total of 114 people have tested negative

cite

മലപ്പുറം ജില്ലയില്‍ നിപ പോസിറ്റീവായി ചികിത്സയില്‍ കഴിയുന്ന വ്യക്തിയുടെ സമ്പര്‍ക്കത്തില്‍പ്പെട്ട മുഴുവന്‍ പേരുടെയും ക്വാറന്റൈന്‍ കാലാവധി വ്യാഴാഴ്ചയോടെ അവസാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആകെ 166 പേരാണ് സമ്പര്‍ക്കത്തിലുണ്ടായിരുന്നത്. ഇവരില്‍ 65 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 101 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമായിരുന്നു. സാമ്പിള്‍ പരിശോധന നടത്തിയ 114 പേരുടെ ഫലമാണ് നെഗറ്റീവായത്. പോസിറ്റീവായ വളാഞ്ചേരി സ്വദേശിനി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

നിപ ബാധയുമായി ബന്ധപ്പെട്ട് മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി അവലോകന യോഗം ചേര്‍ന്നു. മുന്‍കരുതലിന്റെ ഭാഗമായി രോഗലക്ഷണങ്ങളുള്ള 28 പേരായിരുന്നു ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നത്. പനി സര്‍വ്വേ നടത്തുന്നതിന്റെ ഭാഗമായി 4749 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തിയിരുന്നു. 10 പേര്‍ക്ക് ഫോണ്‍വഴി മാനസിക പിന്തുണ നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!