Section

malabari-logo-mobile

കനത്ത മഴക്ക് ശമനം; മൂന്ന് ദിവസം ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല

HIGHLIGHTS : Relief from heavy rains; There is no rain warning in any district for three days

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്ക് ശമനമാകുന്നു. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഏതാനും ദിവസങ്ങളായുള്ള കനത്ത മഴയില്‍ വെള്ളത്തിലായ മേഖലകളില്‍ നിന്ന് വെള്ളമിറങ്ങിത്തുടങ്ങി.

ഇന്നലെ ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുണ്ടായിരുന്നെങ്കിലും മിക്ക ജില്ലകളിലും സാധാരണ മഴയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത വടക്കന്‍ ജില്ലകളിലും ഇന്നലെ മഴ കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത മലയോര മേഖലകളില്‍ അതീവ ജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

sameeksha-malabarinews

ഇനി 12ന് മാത്രമേ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളൂ. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് 12ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!