മലപ്പുറം:കായികതാരം ഏത് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അധികാര പരിധിയിലാണോ സ്ഥിരമായി താമസിക്കുന്നത് അല്ലെങ്കില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സിലോ കളികളിലോ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നത് ആ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിലാണ് രജിസ്‌ട്രേഷനുവേണ്ടി അപേക്ഷിക്കേണ്ടത്.
ജില്ലയിലെ താമസക്കാരനാണെന്നതും ജനന തീയതിയും തെളിയിക്കുന്ന അപേക്ഷകന്റെ ഫോട്ടോ ഐഡി, (ആധാര്‍, ലൈസന്‍സ്, പാന്‍കാര്‍ഡ്) ഹാജരാക്കേണ്ടതാണ്. ജില്ലയില്‍ ആറ് മാസത്തില്‍ കൂടുതല്‍ ജോലി സംബന്ധമായോ, വിദ്യാഭ്യാസ സംബന്ധമായോ മറ്റേതെങ്കിലും തരത്തിലോ സ്ഥിര താമസക്കാരായവര്‍ക്ക് മാത്രമെ രജിസ്‌ട്രേഷന് അനുവദിക്കുകയുള്ളു. ആയതിന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. 100 രൂപ അപേക്ഷ ഫീസ് സഹിതം ഫാറം ‘കെ’ യിലാണ് അപേക്ഷിക്കേണ്ടത്.
ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ 2021 ജൂലൈ 31 ന് മുമ്പായി സെക്രട്ടറി, മലപ്പുറം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ നേരിട്ടോ രജിസ്റ്റേര്‍ഡ് പോസ്റ്റായോ സമര്‍പ്പിക്കേണ്ടതാണ്.
വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734701, 9495243423




