ക്ലബ്ബുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ നിബന്ധനകള്‍

മലപ്പുറം റവന്യൂ ജില്ല പരിധിയില്‍ സ്ഥിരമായിട്ടുള്ളതും സ്‌പോര്‍ട്‌സ് ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതുമായ ക്ലബ്ബുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. രജിസ്‌ട്രേഷനുവേണ്ടിയുള്ള അപേക്ഷ 500 രൂപ ഫീസോട് കൂടി കൗണ്‍സില്‍ സെക്രട്ടറിക്ക് നേരിട്ടോ രജിസ്‌ട്രേഡ് പോസ്റ്റ് മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷ ചട്ടങ്ങള്‍ക്ക് വിധേയമായി ഫോറം ‘എച്ച്’ ല്‍ ആയിരിക്കേണ്ടതാണ്. ക്ലബ്ബ്/സ്‌പോര്‍ട്‌സ് അക്കാദമി/ട്രസ്റ്റ്/ വിദ്യാഭ്യാസ സ്ഥാപനത്തിലെ അക്കാദമികള്‍/മറ്റു സ്ഥാപനങ്ങള്‍ എന്നിവ 1860 ലെ സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ ആക്ടിന്റെയോ (1860-ലെ 21-ാം കേന്ദ്ര ആക്ട്), 1955 ലെ തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ-ശാസ്ത്ര, ധര്‍മ്മാര്‍ത്ഥ സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ ആക്ടിന്റെയോ (1955-ലെ 12) കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായിരിക്കണം.

രജിസ്‌ട്രേഷനുള്ള അപേക്ഷയോടൊപ്പം  രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പ്, ബൈലോയുടെ കോപ്പി എന്നിവ കൂടി സമര്‍പ്പിക്കണം.  സാമ്പത്തികലാഭം സ്വീകരിക്കാത്ത കായികാവശ്യത്തിനായി രൂപീകരിച്ച ട്രസ്റ്റുകള്‍, അക്കാദമികള്‍, വിദ്യാഭ്യാസ സ്ഥാപന അക്കാദമികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതാണ്. രജിസ്റ്റര്‍ ചെയ്തതിന്റെ കോപ്പിയും ബൈലോയും ഉള്ളടക്കം ചെയ്യേണ്ടതാണ്.

Share news
error: Content is protected !!
Scroll to Top