പോലീസ് സ്റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുന്ന റീല്‍സ് പോസ്റ്റ് ചെയ്തു; 5 യുവാക്കള്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ :പോലീസ് സ്റ്റേഷന്‍ ബോംബു വെച്ച് തകര്‍ക്കുന്ന റീല്‍സ് നിര്‍മ്മിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിന് 5 യുവാക്കളെ അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ് (25) മുഹമ്മദ് ഫവാസ് (22 ) പറച്ചിക്കോട്ടില്‍ സലീം ജി ഷാദിയാര്‍ (20), പറച്ചിക്കോട്ടില്‍ മുഹമ്മദ് ജാസില്‍ (19 ), മേലേടത്ത് സല്‍മാന്‍ ഫാരിസ് (19 ) എന്നിവരെയാണ് മേലാറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ മേലാറ്റൂര്‍ പോലീസ് സ്റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് മലയാള സിനിമയിലെ സംഭാഷണങ്ങള്‍ക്ക് ഒപ്പം ചേര്‍ത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പോസ്റ്റ് വൈറല്‍ ആകാന്‍ വേണ്ടിയാണ് ഇവര്‍ ഇത് ചെയ്തത് ഒരാഴ്ച മുമ്പ് പുറത്തിറങ്ങിയ ഈ വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top