കോട്ടയത്ത് ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്നു യാത്ര ചെയ്യുന്നതിനിടെ യാത്രക്കാരന്‍ പുഴയില്‍ വീണു. വൈക്കം വെള്ളൂര്‍ പിറവം റോഡ് റെയില്‍ പാലത്തില്‍ നിന്നാണ് ഇയാള്‍ മൂവാറ്റുപുഴ ആറിലേക്ക് വീണത്. ഇയാള്‍ക്കായി ഫയര്‍ഫോഴ്സും സ്‌കൂബ ടീമും തിരച്ചില്‍ നടത്തുകയാണ്. മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസിലെ യാത്രക്കാരനാണ് വെള്ളത്തിലേക്ക് തെറിച്ചുവീണത്.
ഇന്നലെ വൈകിട്ടാണ് സംഭവം. വൈക്കം വെള്ളൂര്‍ പിറവം റോഡ് റെയില്‍ പാലത്തില്‍ ഒന്നാം ട്രാക്കില്‍ നിന്നാണ് ഇയാള്‍ ആറിലേക്ക് വീണത്. ഇയാള്‍ വീണയുടന്‍ നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും എന്നാല്‍ അല്‍പ സമയത്തിനുള്ളില്‍ മുങ്ങിപ്പോയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇവര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലെത്തിയ വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്സാണ് തിരച്ചില്‍ നടത്തിയത്. പിന്നാലെ സ്‌കൂബ ടീമും ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു. യാത്രക്കാരനെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




