താനൂർ: താനൂരിൽ തിരുരങ്ങാടി സ്വദേശി താമിർ ജിഫ്രി എന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നത് .
കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ ഈ നടപടി. പരപ്പനങ്ങാടി കോടതിയിലാണ് ഇത് സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
എന്നാൽ കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. സിബിഐ അന്വേഷിച്ച് ആരൊക്കെയാണ് തീരുമാനിക്കേണ്ടത് എന്നാണ് നിലപാടാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




