സ്‌നേഹാദരം നല്‍കി

പരപ്പനങ്ങാടി : ജീവകാരുണ്യ രംഗത്തെ നിസ്തുല സേവനം മാനിച്ച് റെഡ് ക്രോസ് തിരൂരങ്ങാടി ചാപ്റ്റര്‍ നഹാസ് ചാരിറ്റി അദ്ധ്യക്ഷന്‍ ഡോ.മുനീര്‍ നഹയേയും ഡോ. ഇ.പി. റജീനയേയും ആദരിച്ചു.

ചടങ്ങ് തഹസില്‍ദാര്‍ പി.ഒ. സാദിഖ് ഉദ്ഘാടനം ചെയ്തു. കെ പി . വത്സരാജന്‍ അദ്ധ്യക്ഷത വഹിച്ചു.ജി. മോഹന്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

മുന്‍ ഡി പി പി അബൂബക്കര്‍ ചെങ്ങാട്ട് , വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് അശ്‌റഫ് കുഞ്ഞാവാസ് , പി ഒ . അന്‍വര്‍ , ടി. കെ.ബാബു കുമാര്‍ , പി.വി. തുളസിദാസ് , എന്നിവര്‍ സംസാരിച്ചു. പി. ജഗനിവാസന്‍ സ്വാഗതവും പി.സുബ്രഹമണ്യന്‍ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top