ലഡാക്കില്‍ മരിച്ച സൈനികന്‍ മുഹമ്മദ് ഷൈജലിന്റെ വീട് മേജര്‍ ജനറല്‍ കെ നാരായണന്‍ സന്ദര്‍ശിച്ചു

പരപ്പനങ്ങാടി: ലഡാക്കില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് മരിച്ച വീരസൈനികന്‍ മുഹമ്മദ് ഷൈജലിന്റെ പരപ്പനങ്ങാടിയിലെ വീട്ടില്‍ മേജര്‍ ജനറല്‍ കെ നാരായണന്‍ സന്ദര്‍ശനം നടത്തി.

തിങ്കളാഴ്ചയാണ് മേജര്‍ ഷൈജലിന്റെ വീട്ടിലെത്തിയത്. ഷൈജലിന്റെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കുറച്ച് സമയം ചിലവിട്ട ശേഷമാണ് മേജര്‍ നാരായണന്‍ അവിടെ നിന്ന് മടങ്ങിയത്. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ നടത്തിയ വീരജവാന്‍ മുഹമ്മദ് ഷൈജല്‍ അനുസ്മരണത്തിലും മേജര്‍ സംബന്ധിച്ചു.

മേജര്‍ ജനറല്‍ കെ നാരായണന്‍ പരപ്പനങ്ങാടി സ്വദേശികൂടയാണ്.

കഴിഞ്ഞ മെയ്മാസത്തിലാണ് ഹവില്‍ദാര്‍ ഷൈജല്‍ ഉള്‍പ്പെ 26 പേരടങ്ങിയ സൈനീക സംഘം പര്‍ഥാപുര്‍ സൈനിക ക്യാമ്പിലേക്ക് പോകുന്ന വഴി വാഹനം നദിയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചത്.

 

Share news
error: Content is protected !!
Scroll to Top