കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ പിടികൂടി

കോഴിക്കോട്: കുതിരവട്ടത്തു നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതിയായ നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷിനെ കണ്ടെത്തി. കര്‍ണാടകയില്‍ നിന്നാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്.

കോഴിക്കോട് നിന്ന് വണ്ടികയറിയ പ്രതി ധര്‍മ്മസ്ഥലയില്‍ എത്തുകയായിരുന്നു. ഇവിടെ നിന്ന് വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പോലീസ് ധര്‍മ്മസ്ഥലയിലേക്ക് തിരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയോടെ കോഴിക്കോട് എത്തിക്കുമെന്നാണ് വിവരം.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇയാളെ കുതിരവട്ടത്തെത്തിച്ചത്.

പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയാണ് വിനീഷ്.

Share news
error: Content is protected !!
Scroll to Top