അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം

വണ്ടൂർ അഡീഷണൽ പ്രൊജക്ടിലെ പാണ്ടിക്കാട് പഞ്ചായത്തിലെ അങ്കണവാടികളിലെ വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസക്കാരായ 18 മുതൽ 46 വയസ്സിനിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. വർക്കർ തസ്്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം.

എസ്.എസ്.എൽ.സി തോറ്റതും എട്ടാം ക്ലാസ് വിജയിച്ചവരുമായ പട്ടികജാതി വിഭാഗത്തിലുള്ളവർക്കും അപേക്ഷ സമർപ്പിക്കാം. ഹെൽപ്പർ തസ്്തികയിലേക്ക് എഴുത്തും വായനയും അറിയുന്നവർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറത്തിന്റെ മാതൃക കാരക്കുന്നിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭിക്കും.

മെയ് 20ന് വൈകീട്ട് അഞ്ചിനുള്ളിൽ അക്ഷേ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് വണ്ടൂർ അഡീഷണൽ, കാരക്കുന്ന്, തൃക്കലങ്ങോട് പി.ഒ, പിൻ: 676123 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0483 2840133.

Share news
error: Content is protected !!
Scroll to Top