Section

malabari-logo-mobile

പൊന്നാനി മാതൃശിശു ആശുപത്രിയിലെ മദർ ന്യൂബോൺ കെയർ യൂണിറ്റ് മന്ത്രി വീണാജോർജ് നാളെ ഉദ്ഘാടനം ചെയ്യും

HIGHLIGHTS : Minister Veenageorge will inaugurate the Mother Newborn Care Unit at Ponnani Maternity Hospital tomorrow.

veenaപൊന്നാനിയിലെ ആരോഗ്യ മേഖലയിൽ 2.52 കോടി ചെലവഴിച്ച് മാതൃശിശു ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും നടപ്പാക്കിയ വിവിധ പദ്ധതികൾ നാളെ (29-4-2023) ഉച്ചക്ക് 2.30ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം, ഉപാധ്യക്ഷ ബിന്ദു സിദ്ധാർത്ഥൻ, നഗരസഭാ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

മാതൃശിശു ആശുപത്രിയിൽ 1.18 കോടി രൂപ ചെലവിൽ ഒരുക്കിയ നവജാത ശിശു പരിചരണ വിഭാഗം, നെഗറ്റീവ് പ്രഷർ സിസ്റ്റം, 45 ലക്ഷം രൂപ ചെലവിൽ ഒരുക്കിയ എം.എൻ.സി.യു എന്നിവയുടെയും 87.2 ലക്ഷം ചെലവഴിച്ച് താലൂക്ക് ആശുപത്രിൽ നവീകരിച്ച ഒ.പിയുടെയും ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുക. നവജാത ശിശുക്കളുടെ പരിചരണത്തിൽ നാഴികക്കല്ലാകുന്ന ജില്ലയിലെ തന്നെ ആദ്യത്തെ മദർ ന്യൂബോൺ കെയർ യൂണിറ്റാണ് പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്. നെഗറ്റീവ് പ്രഷർ സിസ്റ്റം ഉൾപ്പെടെയുള്ള ശിശു പരിചരണ വിഭാഗത്തിൽ 21 ബെഡുകളും സജ്ജീകരിച്ചിട്ടുണ്ട്.

sameeksha-malabarinews

നവജാത ശിശുക്കളുടെ പരിചണത്തിൽ അമ്മമാരുടെ സാന്നിധ്യം ഉറപ്പാക്കികൊണ്ടുള്ള ചികിത്സാ പദ്ധതിയാണ് എം.എൻ.സി.യു. മാതൃശിശു ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഏറെ കരുത്തുപകരുന്നതിന് ഇതുവഴി സാധിക്കുന്നു. കൂടാതെ നവജാത ശിശുപരിചരണവും കരുതലും മുലയൂട്ടലും കൂടുതൽ ശക്തമാകുന്നു. ഇതിലൂടെ കുഞ്ഞിന്റെ വേഗത്തിലുള്ള രോഗമുക്തിയും കുറഞ്ഞ ആശുപത്രി വാസവും ഉറപ്പാക്കാൻ കഴിയും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!