
മലപ്പുറം: ഹജ്ജ് തീര്‍ത്ഥാടനത്തിന് തെരഞ്ഞെടുക്കപ്പെട്ടിട്ടും പേവാനുള്ള അനുമതി ലഭിക്കാതെ തീര്‍ത്ഥാടകര്‍ വലയുന്നു എന്ന പത്ര വാര്‍ത്ത തികച്ചും വാസ്തവ വിരുദ്ധം. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ഹാജിമാര്‍ക്കും യാത്രാ തിയ്യതി ലഭിച്ചു കഴിഞ്ഞു. വെള്ളിയാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനമായിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യവുമാണ്. പുതുതായി അവസരം ലഭിച്ച ഏതാനും പേര്‍ക്ക് വിസ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ യാത്രാ തിയ്യതി ലഭിക്കും.
യാത്ര സംബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് ഒരാശങ്കയും വേണ്ടെന്ന് ഹജ്ജ് തീര്‍ത്ഥാടന മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടു വന്ന പത്ര വാര്‍ത്ത തീര്‍ത്തും അടിസ്ഥാന വിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരക്കാരെ കരുതിയിരിക്കണം.
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി കോഴിക്കോട് നിന്ന് 5 വിമാന സര്‍വീസ് കൂടി അനുവദിച്ചു. ജൂണ്‍ 4 ന് രാവിലെ 5.30 നും രാത്രി 9 മണിക്കും ജൂണ്‍ 5 ന് ഉച്ചയ്ക്ക് ഒന്നരയ്ക്കും ജൂണ്‍ ആറിന് രാവിലെ അഞ്ചരയ്ക്കും രാത്രി ഒമ്പതിനുമാണ് എയര്‍ ഇന്ത്യയുടെ അധിക സര്‍വീസുകള്‍. യാത്രക്കാര്‍ക്ക് ഏറ്റവും നല്ല സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും ഒരാശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




