ഗസ്റ്റ് അധ്യാപക നിയമനം

മലപ്പുറം ഗവ. വനിതാ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് ഇസ്ലാമിക് ഹിസ്റ്ററി, മലയാളം എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.

താത്പര്യമുള്ള ഇസ്ലാമിക് ഹിസ്റ്ററി വിഷയത്തിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ മെയ് അഞ്ചിന് രാവിലെ പത്തിനും മലയാളം വിഷയത്തിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ ഉച്ചക്ക് രണ്ടിനും അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ ഹാജരാകണം. ഫോൺ : 0483 2972200.

പാലക്കാട് പത്തിരിപ്പാല ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ

 കൊമോഴ്‌സ്, ബി.ബി.എ ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യു.ജി.സി നെറ്റ് യോഗ്യതയള്ളവർക്കും കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവർക്കും അപേക്ഷ സമർപ്പിക്കാം. നെറ്റ് യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും. മെയ് എട്ടിന് രാവിലെ പത്ത് മുതൽ കൊമേഴ്‌സ് വിഭാഗത്തിലേക്കും മെയ് 15ന് രാവിലെ പത്ത് മുതൽ ബി.ബി.എ വിഭാഗത്തിലേക്കും അഭിമുഖം നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കോളജിൽ ഹാജരാകണം. ഫോൺ: 0491 2873999.

Share news
error: Content is protected !!
Scroll to Top