Section

malabari-logo-mobile

അധ്യാപകരെ കോവിഡ് ചുമതലകളില്‍ നിന്ന് ഒഴുവാക്കാന്‍ ശുപാര്‍ശ

HIGHLIGHTS : Recommended to exempt teachers from covid duties

തിരുവനന്തപുരം: അധ്യാപകരെ കോവിഡ് ചുമതലകളില്‍നിന്ന് ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്യുഐപി(ഗുണനിലവാരം ഉയര്‍ത്തല്‍ പരിപാടി) യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഡിജിറ്റല്‍ ക്ലാസുകളും ഓണ്‍ലൈന്‍ ക്ലാസുകള്‍ സജ്ജമാകുന്നതിനുള്ള പ്രവര്‍ത്തനവും ആരംഭിച്ച സാഹചര്യത്തിലാണിത്. അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അദാലത്തുകള്‍ സംഘടിപ്പിക്കണമെന്നും യോഗം ശുപാര്‍ശ ചെയ്തു.

വിദ്യാര്‍ഥികള്‍ക്ക് സ്വന്തം നിലയില്‍ ഫോണ്‍ വാങ്ങി നല്‍കാന്‍ അധ്യാപകര്‍ക്ക് ചുമതല നല്‍കിയിട്ടില്ലെന്ന് യോഗത്തില്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പഠന സൗകര്യമൊരുക്കാനുള്ള ജനകീയയജ്ഞത്തില്‍ മുഴുവന്‍ അധ്യാപകരും പങ്കാളികളാകണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

sameeksha-malabarinews

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു, കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എന്‍ ടി ശിവരാജന്‍, കൈറ്റ് സിഇഒ കെ അന്‍വര്‍സാദത്ത്, എകെഎസ്ടിയു പ്രസിഡന്റ് എന്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്യുഐപിയില്‍ അംഗമല്ലാത്ത അധ്യാപക സംഘടനകളുടെ യോഗവും മന്ത്രി പങ്കെടുത്ത് ചേര്‍ന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!