അട്ടപ്പാടിയില്‍ സംഘര്‍ഷം ; രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു

അട്ടപ്പാടി: അട്ടപ്പാടി കോട്ടത്തറയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. കോട്ടത്തറ സ്വദേശികളായ ഹരി, വിനീത് എന്നിവര്‍ക്കാണ് കുത്തേറ്റത്. വാഹനം ഡിം ലൈറ്റ് അടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. കുത്തേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

തിങ്കളാഴ്ച രാത്രി 9.30 യോടെയാണ് സംഭവം. ഏഴ് പേരടങ്ങുന്ന സംഘമായിരുന്നു ഇരു വിഭാഗത്തിലും ഉണ്ടായിരുന്നത്. നേരത്തെ പ്രദേശത്ത് ഇവര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഈ വൈരാഗ്യമാണ് കത്തികുത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. കുത്തിയ സംഘത്തിലുണ്ടായിരുന്നവരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ബാലാജി എന്നയാളാണ് കുത്തിയത്. ഇയാള്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ മാരിയമ്മന്‍ കോവിലില്‍ വെച്ച് ഈ വാഹനത്തിനു നേരെ വീണ്ടും ആക്രമണം ഉണ്ടായി. സംഭവത്തില്‍ ബാലാജിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. നിലവില്‍ ഇയാള്‍ ഒളിവിലാണ്.

 

Share news
error: Content is protected !!
Scroll to Top