സംസ്ഥാനത്ത് സിനിമ ചിത്രീകരണം ഇന്ന് തുടങ്ങും

Filming will start today in the state

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ ചിത്രീകരണം ഇന്ന് തുടങ്ങും. സിനിമ ചിത്രീകരണത്തിനായുള്ള മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമ ചിത്രീകരണസംഘത്തില്‍ 50 പേര്‍ മാത്രമേ പാടുള്ളു. ചിത്രീകരണത്തിന് 48 മണിക്കൂര്‍ മുന്‍പുള്ള കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. സിനിമാ സംഘത്തിലുള്ളവര്‍ ലൊക്കേഷനില്‍ നിന്ന് പുറത്ത് പോകാന്‍ പാടില്ല. ലൊക്കേഷനിലെത്തുന്ന സന്ദര്‍ശകര്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. സിനിമ ചിത്രീകരിക്കുന്നവര്‍ സംഘടനകള്‍ക്ക് സത്യവാങ്മൂലം നല്‍കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

ആര്‍ടിപിസിആര്‍ നടത്തുന്ന ഐസിഎംആര്‍ അംഗീകാരമുള്ള മൊബൈല്‍ ലാബുമായി പ്രൊഡ്യൂസര്‍ നേരിട്ട് കരാറില്‍ ഏര്‍പ്പെടേണ്ടതും ഓരോ ക്രൂ മെമ്പറിന്റെയും ടെസ്റ്റ് റിസള്‍ട്ട് നിജസ്ഥിതി ഉറപ്പ് വരുത്തി പ്രൊഡ്യൂസറിന്റെയും പ്രൊഡക്ഷന്‍ കണ്‍ട്രോളറിന്റേയും ഇ-മെയിലില്‍ ലഭ്യമാക്കണം.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •