വളാഞ്ചേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വളാഞ്ചേരി: വളാഞ്ചേരി കരിപ്പോള്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും, കരിപ്പോള്‍ സ്വദേശി ടി. പി. സുബൈറിന്റെ മകളുമായ ആയിഷ തസ്നിയെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കിടപ്പുമുറിയില്‍ കയറി വാതിലടച്ച ആയിഷ തസ്നിയെ അനിയന്‍ വിളിച്ചിട്ട് തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങി കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതാണെന്ന് കാരണമെന്ന് പറയുന്നു. വളാഞ്ചേരി പോലീസ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

 

Share news
error: Content is protected !!
Scroll to Top