കേരള പോലീസില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ നിയമിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: കേരള പോലീസില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ നിയമിക്കാനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ക്രമസമാധാന ചുമതലയിലുള്ള എഡിജിപിക്ക് കൈമാറി. ഇക്കാര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട് അറിഞ്ഞതിന് ശേഷമായിരിക്കും അന്തിമ നിലാപാട് സ്വീകരിക്കുക.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സേനയില്‍ കൊണ്ടുവന്നാല്‍ എങ്ങിനെയാണ് ഉള്‍പ്പെടുത്താന്‍ കഴിയുക, എങ്ങിനെയാണ് റിക്രൂട്ട് ചെയ്യുക, പരിശീലനം എപ്രകാരമായിരിക്കണം തുടങ്ങിയ കാര്യങ്ങളിലാണ് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞിട്ടുള്ളത്. കൂടാതെ ഏതൊക്കെ മേഖലകളിലായിരിക്കും ഇവരെ ഉപയോഗിക്കാന്‍ കഴിയുക എന്നുള്ള കാര്യവും പരിശോധിക്കും.

ലോ ആന്‍ഡ് ഓഡര്‍ പോലുള്ള കാര്യങ്ങളില്‍ നിയമിക്കാന്‍ കഴിയുമോ എന്നുള്ള കാര്യവും പരിശോധിച്ച ശേഷം അഭിപ്രായം പറയാനും ആവശ്യപ്പെട്ടിട്ടുണ്ട്. ക്രമസമാധാന ചുമതലയിലുള്ള എഡിജിപി പരിശീലന ചുമതലയിലുള്ള എ പി ബാറ്റാലിയന്‍ തുടങ്ങിയവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ രണ്ട് എഡിജിപിമാരുടെ അഭിപ്രായം ലഭിച്ചശേഷം സര്‍ക്കാര്‍ ശുപാര്‍ശയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്നായിരിക്കും എഡിജിപി ഇന്റലിജന്‍സ് ആയിരിക്കും മൊത്തം അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ച ശേഷം പോലീസ് സേനയുടെ അഭിപ്രായം അറിയിക്കുക. തുടര്‍ന്ന് അഭിപ്രായങ്ങളെല്ലാം തന്നെ സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പ്പിക്കുകയും തുടര്‍ന്നായിരിക്കും സംസ്ഥാന പോലീസ് സേനയില്‍ ട്രാന്‍സ് ജെന്‍ഡേഴിസിനെ നിയമക്കണമോ, ഏത് നിലയിലായിരിക്കണം നിയമനം തുടങ്ങിയ കാര്യങ്ങള്‍ സംസ്ഥാ പോലീസ് മേധാവിയായിരിക്കും സേനയുടെ അഭിപ്രായം അറിയിക്കുക.

Share news
error: Content is protected !!
Scroll to Top