Section

malabari-logo-mobile

ബലാത്സംഗം ഭയന്ന് പുരുഷനായ പെണ്‍കുട്ടി വീണ്ടും സ്ത്രീയായി

HIGHLIGHTS : കൊറിയ : കൊറിയന്‍ ടെലിവിഷന്‍ ഷോയായ 'ലറ്റ് മി ഇന്‍'എന്ന റിയാലിറ്റി ഷോയിലാണ് ഒരു പെണ്‍കുട്ടിയുടെ അത്ഭുത കഥ അവതരിപ്പിച്ചിരിക്കുന്നത്. മല്‍സരാര്‍ത്ഥിയുട...

Untitled-1 copyകൊറിയ : കൊറിയന്‍ ടെലിവിഷന്‍ ഷോയായ ‘ലറ്റ് മി ഇന്‍’എന്ന റിയാലിറ്റി ഷോയിലാണ് ഒരു പെണ്‍കുട്ടിയുടെ അത്ഭുത കഥ അവതരിപ്പിച്ചിരിക്കുന്നത്. മല്‍സരാര്‍ത്ഥിയുടെ കഴിഞ്ഞുപോയ കാലത്തിലൂടെയുള്ള യാത്രക്കൊപ്പം അവര്‍ക്ക് തിരിച്ചു വരാനുള്ള അവസരം വീണ്ടും നല്‍കുന്നതുമാണ് ഈ ഷോ. പ്ലാസ്റ്റിക് സര്‍ജറിയിലൂടെയാണ് മല്‍സരാര്‍ത്ഥിക്ക് ഷോ രണ്ടാം ജന്‍മം നല്‍കുന്നത്.

കഴിഞ്ഞ ദിവസം ഷോയില്‍ പ്രത്യക്ഷപ്പെട്ട കൊറിയന്‍ കസ്റ്റമര്‍ സര്‍വ്വീസ് ഓഫീസറുടെ പ്രകടനം പ്രേക്ഷകരെ പിടിച്ചുലക്കുന്നതായിരുന്നു. പതിനഞ്ചാമത്തെ വയസ്സില്‍ ബലാത്സംഗത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ബേസോ യംങ് ആയിരുന്നു ആ മല്‍സരാര്‍ത്ഥി. ബലാത്സംഗ കേസില്‍ നിന്നും അവള്‍ രക്ഷപ്പെട്ടു എങ്കിലും അവളെ ആ സംഭവം ഏറെ പിടിച്ചുലച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഒരു പുരുഷനായി മാറാന്‍ ആഗ്രഹിച്ച അവര്‍ മാനസികമായും ഉറച്ച തീരുമാനം എടുത്തതോടെ അവളുടെ മസിലുകള്‍ കൂടുതല്‍ ബലിഷ്ഠമാകുകയും ശബ്ദം പോലും മാറി പുരുഷന്റേതായി മാറുകയായിരുന്നു. എന്നാല്‍ പിന്നീട് തന്റെ പ്രശ്‌നങ്ങള്‍ തികച്ചും മാനസികമാണെന്ന് തിരിച്ചറിഞ്ഞ അവര്‍ വീണ്ടും സ്ത്രീയാവാന്‍ ആഗ്രഹിച്ചു.

sameeksha-malabarinews

യംങിന്റെ ഈ ആഗ്രഹമാണ് ലറ്റ് മി ഇന്‍ എന്ന റിയാലിറ്റി ഷോ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതിനായി യംങിന്റെ ശരീരത്തില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പ് നീക്കം ചെയ്യുകയും സൈഗോമ റിഡക്ഷന്‍, സ്‌കൊയര്‍ ജോ റിഡക്ഷന്‍, ബാര്‍ബി ലൈന്‍ നോസ് സര്‍ജറി എന്നിങ്ങനെയുള്ള ശസ്ത്രക്രിയയിലൂടെ യംങിനെ ശരിക്കുമൊരു സുന്ദരിയാക്കിയിരിക്കുകയാണ് ഷോയിലൂടെ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!