തിരു : സര്‍ക്കാരിന്റെ വിവിധ അപേക്ഷകള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ഇനി മുതല്‍ അപേക്ഷകര്‍ക്ക് തന്നെ സ്വയം സാക്ഷ്യപ്പെടുത്താം. ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
സര്‍ട്ടിഫിക്കറ്റുകളില്‍ സ്വന്തം നിലക്ക് അറ്റസ്റ്റ് ചെയ്താല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്.
ഗസറ്റഡ് ഉദേ്യാഗസ്ഥരോ, നോട്ടറിയോ സാക്ഷ്യപ്പെടുത്തണമെന്ന നിലവിലെ വ്യവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്. സമയവും പണവും നഷ്ടപ്പെടുത്താതെ തന്നെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പൗരന്‍മാര്‍ക്ക് ലഭ്യമാക്കുക, ഭരണപരമായ കാര്യങ്ങള്‍ ലളിതമാക്കുക. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരമൊരു ജനപ്രിയ നടപടി.



