ദില്ലി : സൗമ്യ വധകേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷക്ക് സുപ്രീം കോടതി സ്റ്റേ. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സൗമ്യാ വധകേസ് അപ്പീല്‍ വാദം കേള്‍ക്കുന്നതിന് വേണ്ടിയാണ് കോടതി വധശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്.
തൃശ്ശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ 2013 ഡിസംബറിലാണ് ഹൈക്കോടതി ശരിവെച്ചത്. ഇതിനെതിരെ ഗോവിന്ദച്ചാമി അപ്പീല്‍ നല്‍കുകയായിരുന്നു.
എറണാകുളം ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൗമ്യയെ 2011 ഫെബ്രുവരി ഒന്നിനാണ് ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസില്‍ തൃശ്ശൂര്‍ അതിവേഗ കോടതി നവംബര്‍ പതിനൊന്നിന് ഗോവിന്ദച്ചാമിയെ തൂക്കികൊല്ലാന്‍ വിധിച്ചു.



