കുംഭകോണം : കുംഭകോണം സ്‌കൂള്‍ തീപിടുത്ത കേസില്‍ 10 പേര്‍ കുറ്റക്കാരാണെന്ന് കോടതി. കേസില്‍ 11 പേരെ കോടതി കുറ്റവിമുക്തരാക്കി. തഞ്ചാവൂര്‍ ജില്ലാ കോടതിയുടേതാണ് ഈ വിധി. സ്‌കൂള്‍ ഉടമസ്ഥനും പ്രധാന അധ്യാപികയും പ്രിന്‍സിപ്പാളും ഉള്‍പ്പെടെയുള്ളവര്‍ ഉത്തരവാദികളാണെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
2004 ജൂലൈ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നതിനിടെ അടുക്കളയില്‍ നിന്നും തീ അടുത്തുള്ള ക്ലാസ്മുറികളിലേക്ക് പടരുകയായിരുന്നു. അപകടത്തില്‍ 94 കുട്ടികളാണ് മരണപ്പെട്ടത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



