ബീജിംഗ്: റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് താരമാവാനായി സ്വന്തം കുഞ്ഞിനെ മനുഷ്യകടത്തുകാര്‍ക്ക് വിറ്റ അച്ഛന്‍ പോലീസ് പിടിയിലായി. ചൈനക്കാരനായ ഗുയിഷൗ പ്രവിശ്യക്കരാനായ ഷൗ വാണ് നാലുമാസം പ്രായമുളള തന്റെ കുഞ്ഞിനെ 10000 യുവാന് (ഏകദേശം ഒരു ലക്ഷം)വിറ്റത്. ഇയാള്‍ക്ക് 5 വര്‍ഷം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
ടിവിയിലെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിന് ആവശ്യമായ പണത്തിനായാണ് ഇയാള്‍ കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ കാണാതായതോടെ ഇയാളുടെ ഭാര്യ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഷൗ പിടിയിലായത്.
ഗായകനാവാന്‍ ആഗ്രഹിച്ച ഷൗ മ്യൂസിക്ക് റിയാലിറ്റി ഷോയിലൂടെ തന്റെ ആഗ്രഹം സഫലീകരണത്തിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ പങ്കെടുക്കാന്‍ വേണ്ടി വന്ന ഭീമമയാ തുകയാണ് തന്നെക്കൊണ്ട് ഇത്തരത്തിലുള്ള ഒരു പ്രവൃത്തി ചെയ്യിപ്പിച്ചതെന്ന് ഷൗ വ്യക്തമാക്കി.
ചൈനയില്‍ ഒറ്റകുഞ്ഞ് നയത്തെ തുടര്‍ന്ന് മനുഷ്യക്കടത്ത് വ്യാപകമായിരിക്കുകയാണ്. എന്നാല്‍ അടുത്തിടെ ചൈനയില്‍ കുടുംബാസൂത്രണ നിയമത്തില്‍ ചൈന അയവുവരുത്തിയിട്ടുണ്ട്.




