തിരു:ആറ്റുകാല്‍ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമായി. രാവിലെ 10.30 മണിയോടെ പൊങ്കാല അടുപ്പില്‍ തീ പകര്‍ന്നതോടെയാണ് ചടങ്ങിന് തുടക്കമായത്. ഇത്തവണ 40 ലക്ഷം സ്ത്രീകള്‍ പൊങ്കായിടാന്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. തലസ്ഥാന നഗരിയില്‍ 5 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള സ്ഥലത്താണ് പൊങ്കാല അടുപ്പുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം.
പൊങ്കാല അര്‍പ്പിക്കാന്‍ സംസ്ഥാനത്തുള്ളവര്‍ക്ക് പുറമെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളും തമിഴ്‌നാട്ടില്‍ നിന്നുളള വിശ്വാസികളും എത്തിയിട്ടുണ്ട്.
പോലീസ് വന്‍ സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ 5,000 ത്തോളം പോലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. ഭക്തരുടെ പ്രാഥമികാവാശ്യത്തിനായി ക്ഷേത്രപരിസരത്ത് തന്നെ സൗകര്യമൊരുക്കിയിട്ടുണ്ട്.
ജാതിമത ഭേദമില്ലാതെ ഒരേസമയം ഒരേ സ്ഥലത്ത് ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള ചടങ്ങ് എന്ന നിലയില്‍ ആറ്റുകാല്‍ പൊങ്കാല ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിട്ടുണ്ട്.




