Section

malabari-logo-mobile

ആംആദ്മിയുടെ ‘ജാദു ചലോ യാത്ര’ വരുന്നു

HIGHLIGHTS : ദില്ലിയില്‍ രാഷ്ട്രപതിഭരണത്തിനുള്ള ലെഫ് ഗവര്‍ണര്‍ നജീബ് ജൂങ്ങിന്റെബ ശുപാര്‍ശ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതോടെ ആംആദ്മി പാര്‍ട്ടി ലോകസഭാതിരഞ്ഞെടുപ്പിന...

jado chalo yathraദില്ലി: ദില്ലിയില്‍ രാഷ്ട്രപതിഭരണത്തിനുള്ള ലെഫ് ഗവര്‍ണര്‍ നജീബ് ജൂങ്ങിന്റെബ ശുപാര്‍ശ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതോടെ ആംആദ്മി പാര്‍ട്ടി ലോകസഭാതിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു. പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവി്ന്ദ കെജിരിവാളിന്റെ നേതൃത്വത്തില്‍ അഴിമതിക്കെതിരെ രാജ്യത്തുടനീളം ‘ജാദു ചലോ യാത്ര’ എന്ന പേരില്‍ കാമ്പയിന്‍ നടത്താനും എഎപി തീരുമാനിച്ചിട്ടുണ്ട്. മുന്നൂറ് ലോകസഭാമണ്ഡലങ്ങളിലൂടയായിരി്ക്കും ഈ യാത്ര കടന്നുപോകുക. ഇന്നാരംഭിക്കുന്ന യാത്ര 22 ദിവസം നീണ്ടുനില്‍ക്കും

തിരഞ്ഞെടുപ്പില്‍ രാജ്യത്തെ അഴിമതി തന്നെയായിരിക്കും മുഖ്യതെരെഞ്ഞെടുപ്പ് വിഷയമായി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുകയെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്രയാദവ് പറഞ്ഞു.

sameeksha-malabarinews

ആംആദ്മി പാര്‍ട്ടി 350 സീറ്റുകളിലെങ്ങിലും മത്സരിക്കുമെന്നാണ് സൂചന.ഇന്ന് ചേരുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യസമിതയോഗത്തിന് ശേഷം ആദ്യസ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടാനും സാധ്യതയുണ്ട്.. കെജരിവാള്‍ മത്സരംഗത്തുണ്ടാകും. അഴിമതിക്കാരെന്നാരോപിച്ച് ചിദംബരം, കബില്‍സിബല്‍ തുടങ്ങയ നേതാക്കളടങ്ങുന്നവരുടെ പട്ടിക പാര്‍ട്ടി നേരത്തെ പുറത്തുവിട്ടിരുന്നു ഇവര്‍ക്കെതിരെ സ്ഥാനര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!