ജോലിക്കായ് പ്രത്യേക ഇടം നല്‍കണം;ലൈംഗിക തൊഴിലാളികള്‍

SEX_WORKERSചെന്നൈ: ജോലിയില്‍ തങ്ങളെ മറ്റുള്ളവര്‍ ശല്ല്യപ്പെടുത്താതിരിക്കാനായി തങ്ങള്‍ക്കും പ്രത്യേക തൊഴിലിടങ്ങള്‍ അനുവദിച്ചു തരണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ സെക്‌സ് വര്‍ക്കേഴ്‌സ് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു.

ജോലിയില്‍ തങ്ങള്‍ക്ക് പൊതു ഇടങ്ങളില്‍ നിന്നും പലതരത്തിലുളള ശല്യങ്ങളാണ് സഹിക്കേണ്ടി വരുന്നതെന്നും ഇതില്‍ തങ്ങളുടെ കുട്ടികളും ചൂഷണം ചെയ്യപ്പെടുന്നതായും കത്തില്‍ പറയുന്നുണ്ട്.

ലൈംഗീക തൊഴിലാളികള്‍ക്കായുള്ള സോനാ ഗച്ചിയെയും കാമത്തിപുരയെയും പോലെ ചുവന്നതെരുവ് തങ്ങള്‍ക്കും് അനുവദിച്ചു തരണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം നേരത്തെയും ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പ്രതികരണവും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇവര്‍ വീണ്ടും കത്തയച്ചിരിക്കുന്നത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top