പരപ്പനങ്ങാടി: വായനവാരാചരണത്തിന്റെ ഭാഗമായി ആനപ്പടി ജിഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നെടുവ യുവജന സംഘം വായനശാല ബാലസാഹിത്യ പുസ്തകങ്ങള്‍ വിതരണം ചെയ്തു.
പി എന്‍ പണിക്കര്‍ അനുസ്മരണ ചടങ്ങില്‍ ഒ ബാബു, ബാലകൃഷ്ണന്‍ എവി, ടി പുഷ്പന്‍, കെ ആണ്ടിക്കുട്ടി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി ഗീത, ടി വിജിത തുടങ്ങിയവര്‍ സംസാരിച്ചു.
പുസ്തക വായനക്കു ശേഷം മികച്ച ആസ്വാദന കുറിപ്പുകളെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നെടുവ വായനശാല സമ്മാനങ്ങള്‍ നല്‍കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




