Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : job opportunities

ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ ഓപ്പണ്‍ മുന്‍ഗണനാ വിഭഗത്തില്‍ താത്കാലിക ഒഴിവുണ്ട്. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വേണം. ഹോമിയോപ്പതി ക്ലിനിക്കല്‍ ഗവേഷണ പരിചയം ഉണ്ടായിരിക്കണം. 01.01.2022 ന് 18-41 നും മധ്യേയായിരിക്കണം പ്രായം (നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസം 18,000 രൂപ ശമ്പളം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 27നകം പേര് രജിസ്റ്റര്‍ ചെയ്യണം.

sameeksha-malabarinews

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിര്‍ടാഡ്സില്‍ വയനാട് ഗോത്രഭാഷ കലാപഠനകേന്ദ്രം പദ്ധതിയുടെ നടത്തിപ്പിനായി കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ആന്ത്രോപ്പോളജി അല്ലെങ്കില്‍ ലിംഗ്വിസ്റ്റിക്സ് വിഷയത്തില്‍ നേടിയ മാസ്റ്റര്‍ ബിരുദം ആണ് യോഗ്യത. മലയാളത്തില്‍ ആശയം വികസിപ്പിക്കാനും എഴുതുവാനും ഉള്ള മികച്ച കഴിവ് വേണം. ട്രൈബല്‍ സെറ്റില്‍മെന്റില്‍ യാത്ര ചെയ്തു വിവരശേഖരണം നടത്തുവാനുള്ള കഴിവ് വേണം. ഗോത്ര സുദായങ്ങള്‍ക്കിടയില്‍ ജോലി ചെയ്ത പരിചയം അഭികാമ്യം. 25,000 രൂപയാണ് പ്രതിമാസ പ്രതിഫലം. ഒമ്പത് മാസ കാലയളവിലേക്കാണ് നിയമനം.

പ്രൊജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. കെമിസ്ട്രി/എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്നിവയിലേതിലെങ്കിലും ഒന്നാം ക്ലാസോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അനാലിറ്റികല്‍ ഇന്‍സ്ട്രമെന്റ്സ് കൈകാര്യം ചെയ്യുന്നതിനുള്ള പ്രവൃത്തിപരിചയം വേണം. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.200 നു 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും.
ഉദ്യോഗാര്‍ഥികള്‍ക്ക് 30 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

അഭിമുഖം 22ന്

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജിലെ സി.ഡി.റ്റി.പി പ്രോഗ്രാം നടത്തിപ്പിനായി ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് 22ന് രാവിലെ 10ന് കോളേജില്‍ അഭിമുഖം നടത്തും. അംഗീകൃത പോളിടെക്നിക്ക് രണ്ടാം ക്ലാസ് ഡിപ്ലോമയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ രണ്ടാംക്ലാസ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണു യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം.

അതിഥി അധ്യാപക നിയമനം

നിലമ്പൂര്‍ ഗവ. കോളജില്‍ കൊമേഴ്‌സ്‌വിഭാഗത്തില്‍ അതിഥി അധ്യാപകരെ  നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 23ന് രാവിലെ 10ന് നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട്  മേഖലാ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത നെറ്റ്, പിജി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും. ഫോണ്‍: 04931 260332.

 

തൊഴില്‍ അവസരം

ജില്ലാഎംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സിവില്‍ എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, ഫൈബര്‍ എഞ്ചിനീയര്‍, ബ്രാഞ്ച് മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, കാഷ്യര്‍, സെയില്‍സ് തുടങ്ങി വിവിധ തസ്തികളിലേക്ക് അഭിമുഖം നടത്തുന്നു. എസ്.എസ്.എല്‍.സി,  പ്ലസ്ടു,  ഡിഗ്രി  ബിടെക്, ഐ ടി ഐ, ഡിപ്ലോമ, ബി.കോം എന്നിവയാണ് യോഗ്യത. താത്പര്യമുളളവര്‍ ജൂണ്‍ 25ന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍  ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം പങ്കെടുക്കണം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര്  രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചക്ക് പങ്കെടുക്കാം. ഫോണ്‍ : 04832 734737.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റോറിയൽ അസിസ്റ്റന്റ്, സബ് എഡിറ്റർ
സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ എഡിറ്റോറിയൽ അസിസ്റ്റന്റ്, സബ് എഡിറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള താല്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 22ന് രാവിലെ 10.30ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരത്തെ കേന്ദ്ര ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, സംവരണാനുകൂല്യം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് , ബയോഡേറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. ശമ്പളം: എഡിറ്റോറിയൽ അസിസ്റ്റന്റ്- 32560 രൂപ, സബ് എഡിറ്റർ- 32560 രൂപ. പ്രായപരിധി 35 വയസ്. എസ്.സി, എസ്.ടി വിഭാഗത്തിന് പ്രായ പരിധിയിൽ അഞ്ച് വർഷത്തെ ഇളവനുവദിക്കും. ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലുള്ള നിയമനം സംവരണ തത്വങ്ങൾ പാലിച്ചു കൊണ്ടായിരിക്കും നടത്തുക. റാങ്ക് ലിസ്റ്റിന്റെ കാലാവധി വർഷമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്:  https://www.keralabhashainstitute.org/.

 

ഇമേജ് / പി.ഡി.എഫ് എഡിറ്റർ പാനൽ
സിഡിറ്റിന്റെ ഡിജിറ്റൈസേഷൻ പ്രൊജക്ടുകളുടെ എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിനായി ഇമേജ്/ പി.ഡി.എഫ് താത്കാലിക പാനൽ തയാറാക്കുന്നു. പ്ലസ് ടു പാസായിരിക്കണം. ഫോട്ടോ എഡിറ്റിംഗ്/ പി.ഡിഎഫ് എഡിറ്റിംഗ്/ ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങിയ ഏതെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത കോഴ്‌സ് പാസായിരിക്കണം. അല്ലെങ്കിൽ ഈ മേഖലയിൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയം വേണം. ഒരു എംബിപിഎസ് സ്പീഡുള്ള ഇന്റർനെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ www.cdit.org യിൽ 27നകം ഓൺലൈനായി രജിസ്റ്റർ ചെയ്തു ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും (മാർക്ക് ലിസ്റ്റ് ഉൾപ്പെടെ) അപ്‌ലോഡ് ചെയ്യണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!