Section

malabari-logo-mobile

ആര്‍ഡിഎക്‌സ് ഇന്ന് മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍

HIGHLIGHTS : RDX is on Netflix starting today

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍ഡിഎക്‌സ് തിയറ്ററില്‍ വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസിനൊരുങ്ങുകയാണ് ചിത്രം. സെപ്റ്റംബര്‍ 24 നാണ് നെറ്റ്ഫ്‌ലിക്‌സ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ഒടിടി റിലീസിനായെത്തുന്നത്. ഓഗസ്റ്റ് 25നായിരുന്നു ആര്‍ഡിഎക്‌സ് തിയറ്ററില്‍ എത്തിയത്.

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവിന്റെ അനുഭവ മികവും ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മികവേകി.

sameeksha-malabarinews

അതേസമയം, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കളക്ഷന്‍ ലിസ്റ്റിലും ആര്‍ഡിഎക്‌സ് ഇടംനേടി കഴിഞ്ഞു. ദുല്‍ഖറിന്റെ കുറുപ്പ് എന്ന ചിത്രത്തെ പിന്നാലാക്കി ആണ് ചിത്രം ഈ നേട്ടം കൊയ്തത്. നിലവില്‍ ആര്‍ഡിഎക്‌സിന് മുന്നിലുള്ളത് മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം ആണെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. അതേസമയം, ഇതുവരെയുള്ള കളക്ഷന്‍ കണക്ക് പ്രകാരം 84 കോടി അടുപ്പിച്ച് ആര്‍ഡിഎക്‌സ് നേടിയിട്ടുണ്ട്.

സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നിവരുടെ ചുരുക്കെഴുത്താണ് ആര്‍ഡിഎക്‌സ്. ഫാമിലി- റിവഞ്ച് ആക്ഷന്‍ ഡ്രാമ ഗണത്തില്‍പ്പെടുന്ന ചിത്രം നിര്‍മിച്ചത് സോഫിയ പോള്‍ ആണ്. ഷബാസ് റഷീദ്, ആദര്‍ശ് സുകുമാരന്‍ എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ലാല്‍, മഹിമ നമ്പ്യാര്‍, നിഷാന്ത് സാഗര്‍, മാലാ പാര്‍വതി തുടങ്ങി നിരവധി താരങ്ങളും ആര്‍ഡിഎക്‌സിന്റെ ഭാഗമായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!