Section

malabari-logo-mobile

മനോഹം ഈ ബ്രഹ്‌മഗിരി മലനിരകള്‍

HIGHLIGHTS : Brahmagiri mountains are beautiful

കേരളത്തിലെ വയനാട് ജില്ലയിലും കര്‍ണാടകയിലെ കൊടഗു ജില്ലയിലുമായാണ് പശ്ചിമഘട്ടത്തിന്റെ ഭാഗമായ അതിമനോഹരമായ ബ്രഹ്‌മഗിരി സ്ഥിതിചെയ്യുന്നത്. ചുറ്റും വനങ്ങളുള്ള പുല്‍മേടുകള്‍ നിറഞ്ഞൊരിടമാണ് ബ്രഹ്‌മഗിരി മലനിരകള്‍. മൂടല്‍മഞ്ഞ് ഇവിടത്തെ ഒരു പ്രത്യേകതയാണ്.

സമുദ്രനിരപ്പില്‍ നിന്ന് 1608 മീറ്റര്‍ ഉയരത്തിലുള്ള ബ്രഹ്‌മഗിരി കൊടുമുടിയുള്ളത് ബ്രഹ്‌മഗിരി മലനിരകളിലാണ്. വയനാട്ടില്‍ നിന്ന് ബ്രഹ്‌മഗിരി മലയിലെ ട്രക്കിംഗ് തുടങ്ങുന്ന സ്ഥലം വരെ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളും,കൂടാതെ കൊടഗില്‍ നിന്നും ഇവിടേക്ക് ബസുകളുണ്ട്. ഒക്ടോബര്‍ മാസത്തില്‍ യാത്ര തിരഞ്ഞെടുക്കുന്നതായിരിക്കും ഏറ്റവും ഉചിതം.

sameeksha-malabarinews

ഒത്തിരി വെല്ലുവിളികള്‍ നിറഞ്ഞ ഇവിടേക്കുള്ള ട്രക്കിംഗ് ഏറെ കാഴ്ചകളും സമ്മാനിക്കുന്നു. ഇവിടം സന്ദര്‍ശിക്കാന്‍ പോകുന്നവര്‍ക്ക് പുരാതന വിഷ്ണുക്ഷേത്രമായ തിരുനെല്ലി ക്ഷേത്രം സന്ദര്‍ശിക്കാനും,പക്ഷി നിരീക്ഷണം താല്പര്യമുള്ളവര്‍ക്ക് പക്ഷിപാതാളം ഗുഹയും സന്ദര്‍ശിക്കാവുന്നതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!