Section

malabari-logo-mobile

പ്രശസ്ത സംവിധായകന്‍ കെ. ജി ജോര്‍ജ് അന്തരിച്ചു

HIGHLIGHTS : Famous Malayalam director K. G George (78) passed away

പ്രശസ്ത മലയാള സംവിധായകന്‍ കെ. ജി ജോര്‍ജ് (78) അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.

1946 മേയ് 24ന് കെ.ജി.സാമുവലിന്റേയും അന്നാമ്മയുടേയും മകനായി തിരുവല്ലയിലായിരുന്നു ജനനം. 1972ല്‍ രാമു കാര്യാട്ടിന്റെ ‘മായ’ എന്നചിത്രത്തിന്റെ സംവിധാന സഹായിയായിട്ടാണ് സിനിമയില്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് ‘നെല്ലി’ന്റെ തിരക്കഥാകൃത്തെന്ന നിലയിലും ഖ്യാതി നേതി. 1975 ല്‍ പുറത്തിറങ്ങിയ ‘സ്വപ്നാടന’മാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.

ഏറ്റവും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വപ്നാടനം’ 1976 ല്‍ നേടി. 1982ല്‍ പുറത്തിറങ്ങിയ ‘യവനിക’ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി ഉള്‍ക്കടല്‍, കോലങ്ങള്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, കഥയ്ക്കുപിന്നില്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 1998 ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോട് ദേശമാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!