റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും അടച്ചിട്ട് കൊണ്ട് ജനുവരി 27 മുതലാണ് സമരം ആരംഭിക്കുന്നതെന്ന് റേഷന്‍ ഡീലേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റി വ്യക്തമാക്കി.

റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, ഡയറക്ട് പെയ്‌മെന്റ് സിസ്റ്റം നടപ്പാക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കുക, കേന്ദ്ര സര്‍ക്കാര്‍ പൊതുവിതരണത്തെ തകര്‍ക്കുന്ന നടപടിയില്‍ നിന്നും പിന്‍മാറുക, വ്യാപാരികളുടെ വേതനം അതാത് മാസം നല്‍കുക, റേഷന്‍ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമായി സര്‍ക്കാറിന്റെ പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top