റേഷൻ കടകൾ ആഗസ്റ്റ് 19, 20 തിയതികളിൽ  പ്രവർത്തിക്കും

സ്‌പെഷ്യൽ ഓണക്കിറ്റുകളുടെ വിതരണം ഓണത്തിനുമുമ്പ് പൂർത്തിയാക്കുന്നതിനായി 19, 20 തീയതികളിൽ റേഷൻ കടകൾ പ്രവർത്തിക്കും.  18 വരെ 50 ലക്ഷത്തോളം കിറ്റുകൾ വിതരണം ചെയ്തു.  30 ലക്ഷത്തോളം കാർഡ് ഉടമകൾ കിറ്റുകൾ വാങ്ങാനുണ്ട്.

ഭക്ഷ്യ കിറ്റിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഈ ദിവസങ്ങളിൽ അടിയന്തര ഇടപെടൽ നടത്തുന്നതിന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ പ്രത്യേക സെൽ രൂപീകരിച്ചതായി ഭക്ഷ്യ മന്ത്രി അഡ്വ.ജി.ആർ.അനിൽ അറിയിച്ചു.

ആഗസ്റ്റ് 19 – 9446443064, 7907762654, 9656586069. ആഗസ്റ്റ് 20 – 7012600086, 8921500553, 8330805595 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Share news
error: Content is protected !!
Scroll to Top