Section

malabari-logo-mobile

അഫ്ഗാൻ സാഹചര്യം വിലയിരുത്താൻ വീണ്ടും ഉന്നതതലയോഗം യോഗം വിളിച്ച് പ്രധാനമന്ത്രി

HIGHLIGHTS : The Prime Minister convened another high-level meeting to assess the situation in Afghanistan

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ സ്ഥിതിഗതികള്‍ അതിരൂക്ഷമായി തുടരുന്നതിനിടെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. പ്രധാന മന്ത്രിയുടെ വസതിയിലാണ് യോഗം.

താലിബാല്‍ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ എത്തിക്കുക, നിലവിലെ അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും തുടര്‍ ഒഴിപ്പിക്കലുമാണ് യോഗം ചര്‍ച്ച ചെയ്യുന്നത്.

sameeksha-malabarinews

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 170 പേരെയാണ് ഇതുവരെ തിരിച്ചെത്തിച്ചത്. കൂടുതല്‍ പേരെ തിരികെ കൊണ്ടു വരുന്നതില്‍ രണ്ടു ദിവസത്തില്‍ വ്യക്തയുണ്ടാവുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. കുടുങ്ങിയവരെ വിമാനത്താവളത്തില്‍ എത്തിക്കാനുള്ള വഴികളെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. താലിബാനോടുള്ള സമീപനം മറ്റു ജനാധിപത്യരാജ്യങ്ങളുമായി ചേര്‍ന്ന് തീരുമാനിക്കാനാണ് ഇന്നലെ പ്രധാനമന്ത്രി വിളിച്ച യോഗത്തിലുണ്ടായ ധാരണ.

അതേസമയം അഫ്ഗാനില്‍ അമേരിക്കയുടെ കൂടുതല്‍ സൈനികര്‍ വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിമാനസര്‍വീസ് പുനസ്ഥാപിക്കാനാണ് സാധ്യത. രണ്ടു ദിവസത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവും. ഉന്നതതലത്തില്‍ ഇക്കാര്യം നിരീക്ഷിക്കുന്നുണ്ട് എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!