Section

malabari-logo-mobile

ലോ അക്കാദമി അധ്യാപകന്‍ കോളേജ് ഗ്രൗണ്ടില്‍ തീകൊളുത്തി ആത്മഹത്യചെയ്തു

HIGHLIGHTS : Law academy teacher commits suicide by setting fire to college grounds

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകന്‍ കോളജ് ഗ്രൗണ്ടില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സുനില്‍ കുമാറാണ് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ക്ലാസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുമായി സംസാരിച്ച ശേഷമാണ് അധ്യാപകന്‍ ഗ്രൗണ്ടിലേക്ക് പോയത്. ഗ്രൗണ്ടിലിരുന്ന അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു.

sameeksha-malabarinews

മരണത്തെക്കുറിച്ച് പറയുന്ന ഫോട്ടോ കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ സുനില്‍ കുമാര്‍ പോസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യങ്ങളടക്കം പോലീസ് അന്വേഷിച്ചുവരികയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!