പരപ്പനങ്ങാടി: അഫ്ഗാന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പരപ്പനങ്ങാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അഫ്ഗാന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു.
പരപ്പനങ്ങാടി മുന്‍സിപ്പല്‍ യുഡിഎഫ് ചെയര്‍മാന്‍ കെപി ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സുധീഷ് പാലശ്ശേരി അധ്യക്ഷത വഹിച്ചു. ലത്തീഫ് പാലത്തിങ്ങല്‍ ഷെഫീഖ് ഉള്ളണം, ഫൈസല്‍ പലത്തിങ്ങല്‍, അബിന്‍ കൃഷ്ണ, ജിജീഷ് കൊടപ്പാളി, ടി വി അശ്വിന്‍, റഫീഖ് കൈറ്റാല,എം വി സഹദ് എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




