Section

malabari-logo-mobile

24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ്;പൊന്നാനിയില്‍ ലഭിച്ചത് 132 കുടുംബങ്ങള്‍ക്ക്

HIGHLIGHTS : മലപ്പുറം: പൊന്നാനി താലൂക്കില്‍ 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് നല്‍കുന്ന പദ്ധതി പ്രകാരം ഇതുവരെ നല്‍കിയത് 132 പുതിയ റേഷന്‍ കാര്‍ഡുകള്‍. കോവിഡ് ...

മലപ്പുറം: പൊന്നാനി താലൂക്കില്‍ 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് നല്‍കുന്ന പദ്ധതി പ്രകാരം ഇതുവരെ നല്‍കിയത് 132 പുതിയ റേഷന്‍ കാര്‍ഡുകള്‍. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്നത്. 132 അപേക്ഷകളായിരുന്നു റേഷന്‍ കാര്‍ഡിനായി താലൂക്കില്‍ ലഭിച്ചത്. അപേക്ഷിച്ച എല്ലാവര്‍ക്കും കാര്‍ഡ് ലഭിച്ചു. പൊതു വിഭാഗത്തില്‍പ്പെടുന്ന റേഷന്‍ കാര്‍ഡാണുകളാണിവ. 20 പേര്‍ മാത്രമാണ് ഇനി റേഷന്‍ കാര്‍ഡ് കൈപ്പറ്റാനുള്ളത്. ഏപ്രില്‍ 29 മുതലാണ് റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയത്. മെയ് 15ന് മുമ്പ് തന്നെ കാര്‍ഡ് ലഭ്യമായവര്‍ക്ക് റേഷന്‍ ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

നിലവില്‍ ഒരു സ്ഥലത്തും റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങളുടെ അപേക്ഷ മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. നിലവിലുള്ള അംഗങ്ങളെ ഒഴിവാക്കി പുതിയ കാര്‍ഡുണ്ടാക്കുന്ന അപേക്ഷകള്‍ തത്ക്കാലം പരിഗണിക്കുന്നതല്ല.

sameeksha-malabarinews

റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസെന്‍ ലോഗിന്‍ വഴിയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. Civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലുള്ള സിറ്റിസെന്‍ ലോഗിന്‍ ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കാം. ഓഫീസുകളില്‍ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതല്ല. ഓണ്‍ലൈനായി നല്‍കിയ അപേക്ഷയുടെ പ്രിന്റൌട്ട് താലൂക്ക് സപ്ലൈ ഓഫീസിലും ഹാജരാക്കേണ്ടതില്ല. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കുന്ന രേഖകളുടെ ആധികാരികത സംബന്ധിച്ച് അപേക്ഷകന്‍ സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്. അപേക്ഷയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പറും പകര്‍പ്പും അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!