ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി(74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് റായ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം 9 നാണ് പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ തളര്‍ന്നു വീണ് അജിത് ജോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രിയായിരുന്നു അജിത് ജോഗി. സിവില്‍ സര്‍വീസ് ഉപേക്ഷിച്ചാണ് അജിത് ജോഗി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. രണ്ട് തവണ രാജ്യസഭാംഗമായിട്ടുണ്ട്.

അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് ജനതാ കോണ്‍ഗ്രസ് (ജെ) എന്ന പാര്‍ട്ടി രൂപീകരിച്ചു.

Share news
error: Content is protected !!
Scroll to Top