Section

malabari-logo-mobile

താനൂരില്‍ നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞു: രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

HIGHLIGHTS : താനൂര്‍: നിര്‍മ്മാണത്തിനിടെ കിണര്‍ ഇടിഞ്ഞു മണ്ണിനടിയില്‍പ്പെട്ട രണ്ടുപേര്‍ മരണപ്പെട്ടു. താനൂര്‍ മുക്കോല സ്വദേശികളായ മേറില്‍ വേലായുധന്‍ (63), പെരുവല...

താനൂര്‍: നിര്‍മ്മാണത്തിനിടെ കിണര്‍ ഇടിഞ്ഞു മണ്ണിനടിയില്‍പ്പെട്ട രണ്ടുപേര്‍ മരണപ്പെട്ടു. താനൂര്‍ മുക്കോല സ്വദേശികളായ മേറില്‍ വേലായുധന്‍ (63), പെരുവലത്ത് അച്യുതന്‍ (60) എന്നിവരാണ് മരണപ്പെട്ടത്.

രാവിലെ 8.30ന് മൂലക്കലിലെ ഒരു പുതിയ വീടിനോട് ചേര്‍ന്നുള്ള കിണര്‍ നിര്‍മിക്കുമ്പോഴാണ് അപകടം. മുകള്‍ തട്ടിലുള്ള മണ്ണ് എല്ലാ ഭാഗത്ത് നിന്നും ഇവരുടെ മേല്‍ പതിക്കുകയായിരുന്നു. ആറു പേരാണ് നിര്‍മ്മാണത്തിലുണ്ടായിരുന്നത്. വേലായുധനും, അച്യുതനും ആ സമയത്ത് കിണറിനകത്താണ് ഉണ്ടായിരുന്നത്.

sameeksha-malabarinews

സംഭവം നടന്നയുടന്‍ സി.ഐ പി. പ്രമോദിന്റെയും, എസ്.ഐ നവീന്‍ ഷാജിന്റെ നേതൃത്വത്തില്‍ പോലീസും, തിരൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെയും, ട്രോമാ കെയറിന്റെയും, എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സിന്റെയും, സിവില്‍ ഡിഫന്‍സ് ടീമിന്റെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങി.

ആഴത്തിലുള്ള കിണര്‍ ആയതിനാല്‍ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനു ശേഷം ഒരേ സമയം രണ്ടു ജെ.സി.ബികളുടെ സഹായത്തോടെയാണ് ഇവരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി

വി അബ്ദുറഹിമാന്‍ എംഎല്‍എ, താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.മുജീബ് ഹാജി, താനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ സുബൈദ, വാര്‍ഡംഗം ഈ സുജ, നഗരസഭാ കൗണ്‍സിലര്‍ പി.ടി ഇല്യാസ്, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.ജയന്‍, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് മുത്തുകോയ തങ്ങള്‍ എന്നിവര്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

മരണപ്പെട്ട മേറില്‍ മാനു എന്ന വേലായുധന്റെ, ഭാര്യ ലക്ഷ്മി, മക്കള്‍ സുബീഷ് (മലപ്പുറം പിആര്‍ഡി ഫോട്ടോഗ്രാഫര്‍) ദില്‍ഷ.

പെരുവലത്ത് അച്യുതന്റെ ഭാര്യ:സ്മിത, മക്കള്‍ അഖിലേഷ്, ആതിര.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!